ഒരു സംഘി ഓഫീസറെ വെള്ള പൂശുന്ന മാതൃഭൂമി

ഇന്നത്തെ മാതൃഭൂമി വാരാന്തപതിപ്പിന്റെ കവർ സ്റ്റോറി ആണിത്. ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കള്ള കേസിൽ കുടുക്കി അകത്താക്കിയ narcotics control bureauയുടെ ഓഫീസർ സമീർ വാംഖഡെയെ വെള്ള പൂശാൻ വേണ്ടി ഇറക്കിയ തനി പ്രോപ്പഗാണ്ട പീസ്. ഇത് പോലെ കേരളത്തിൽ കഴിഞ്ഞ വർഷം വന്ന് കള്ള കഥകൾ ഇറക്കിയ ചില ഗോസായി ഓഫീസർമാരെ വെള്ള പൂശിയ കഥകൾ ചില പത്രങ്ങൾ കൊടുത്തിരുന്നു. ഈ വാംഖഡെ തന്നെയാണ് സുശാന്ത് സിങിന്റെ ആത്മഹത്യക്ക് ശേഷം ബിജെപിക്ക് വേണ്ടി റിയ ചക്രബർത്തിയെ കള്ള കേസിൽ കുടുക്കിയതും. അതൊക്കെ എന്തോ ഹീറോയിസം ആണെന്ന രീതിയിലാണ് അഭിമുഖം നടത്തിയ മഹാ….മാന്യന്റെ ചോദ്യം.

ആദ്യത്തെ ചോദ്യം തന്നെ classic example of sucking up — “ബോളിവുഡ് കിംഗ്‌ ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതോടെ പൊതു ജനത്തിന്റെ മനസ്സിൽ താങ്കളാണ് ഹീറോ..എന്ത് തോന്നുന്നു”.

പൊതുജനത്ിന്റെ മനസ്സ് മൊത്തം വായിക്കാൻ ഈ ചോദിച്ചയാൾ ആരാണാവോ..അയാൾക്ക് ഇത്തരം കാവി പുതച്ച ഓഫീസേഴ്‌സ് ഹീറോ ആയിരിക്കും, പക്ഷെ ബാക്കിയുള്ളവർക്കും അങ്ങനെ ആണെന്ന് വരുത്തി തീർക്കാൻ നോക്കരുത്. ഇന്ന് ഈ നാണംകെട്ട അഭിമുഖം അച്ചടിച്ച ദിവസം തന്നെ ഈ കേസിലെ ഒരു സാക്ഷി ഇതിൽ നടക്കുന്ന പണത്തിന്റെ കളികളെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. ഈ ഓഫിസറുടെ പേരും പറയുന്നുണ്ട് (ലിങ്ക് കമന്റിൽ)

എന്തായാലും പത്രം മൊത്തം കാവി പടയ്ക്ക് എഴുതി കൊടുത്ത മട്ടാണ്

More on the glorified NCB officer’s shady deals here —

https://www.facebook.com/praveen.stoneage