കിറ്റെക്സ് സമാന്തര റിപ്പബ്ലിക്കും കേരളത്തിലെ കോർപറേറ്റ് മാധ്യമങ്ങളും
കേരളത്തിലെ വലത്പക്ഷ ടിവി ചാനലുകളുടെ ഓമനയായ കിറ്റെക്സ് മുതലാളിയുടെ കമ്പനിയിലെ ഗുണ്ടകൾ പോലീസുകാരെ ആക്രമിക്കുകയും തീ വെച്ച് കൊല്ലാൻ ശ്രമം നടത്തുകയും ജീപ്പുകൾ കത്തിക്കുകയും ചെയ്ത് കഴിഞ്ഞപ്പോൾ നമ്മുടെ സത്യസന്ധരായ ചാനലുകാർ ചോദിച്ച ചോദ്യം - പാവം കിറ്റെക്സ് മുതലാളിയെ എന്തിനാണ് നിങ്ങൾ കുറ്റം പറയുന്നത്. ഇതിനെ എന്തിനാണ് രാഷ്ട്രീയവൽക്കരിക്കുന്നത്. വടക്കേ ഇന്ത്യയിൽ സംഘികൾ ചെയ്ത് കൂട്ടുന്ന എന്ത് വിഷയം നടന്നാലും അതിൽ സംഘികളെ എന്തിന് ചോദ്യം ചെയ്യുന്നു, വിഷയം എന്തിന് "politicise" ചെയ്യുന്നു എന്നൊക്കെ അർണബും മറ്റ് മാധ്യമ ഭീകരന്മാരും ചോദിക്കുന്ന അതേ ചോദ്യം. അത് കൂടാതെ ഈ വിഷയം നാട്ടിലെ അന്യസംസ്ഥാന തൊഴിലാളികളെ മുഴുവൻ ആക്രമിക്കാനും ചിലർ ഉപയോഗിക്കുന്നു.
കേരളത്തിൽ ലക്ഷകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ മാന്യമായി പണിയെടുത്ത് ജീവിക്കുന്നുണ്ട്. കിറ്റെക്സ് മുതലാളിയുടെ കമ്പനിയിലെ ചിലർ മാത്രം എന്ത് കൊണ്ട് ഇങ്ങനെ ആയി എന്നല്ലേ ശരിക്കും ചോദിക്കേണ്ടത്. മുതലാളി വളർത്തുന്ന ഗുണ്ടകൾ ആണോ, അതോ മുതലാളിയുടെ പണ്ടേയുള്ള തൊഴിലാളി വിരുദ്ധ സമീപനം കാരണം സഹികെട്ട് നിൽക്കുന്നവരുടെ ദേഷ്യം അണ പൊട്ടിയതാണോ എന്നൊക്കെയല്ലേ സ്വാഭാവികമായ ചോദ്യങ്ങൾ. ഇത്രയും വലിയ ഒരു ആക്രമണം ഉണ്ടാവാനും ആ ആക്രമണത്തെ വരെ മുതലാളി നിസാരവൽക്കരിച്ച് സംസാരിക്കാനും ഒരു കാരണം ഈ ചാനലുകൾ തന്നെ കുറച്ച് നാളായി ഇയാളുടെ ഒക്കെ കാര്യത്തിൽ എടുത്ത സമീപനം തന്നെയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരോ, ലേബർ ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥരോ ഒന്നും അയാളുടെ സ്വതന്ത്ര റിപ്പബ്ലിക്കിൽ ഒരു routine checkന് കയറിയാൽ തന്നെ അത് എന്തോ അപരാധമായി റിപ്പോർട്ട് ചെയ്തിരുന്ന ചില ചാനലുകൾ ആണ് അയാളുടെ പിന്നീടുള്ള ചെയ്തികൾക്ക് വളം വെച്ചത്. Routine check നടത്തിയാൽ ഇയാൾ വ്യവസായവും കൊണ്ട് നാടു വിടും കേരളത്തിന്റെ വികസനം മുരടിക്കും എന്ന് പറഞ്ഞുള്ള one-sided നിലവിളികൾ ആയിരുന്നു ഇവർ നടത്തിയത്. ഇവർ തന്നെയാണ് സർക്കാരിന്റെ വികസന പദ്ധതികൾക്കെതിരെ കരുക്കൾ നീക്കുന്നത് എന്നതും വേറൊരു വൈരുദ്ധ്യം. കോർപറേറ്റ് funded മാധ്യമങ്ങൾക്ക് അങ്ങനെയേ ആകാൻ കഴിയു.
20-20 എന്ന തട്ടിപ്പ് സംഘടനയും ശ്രീനിവാസനെ പോലെ അരാഷ്ട്രീയ കോമരങ്ങളും കൂടെ ആയപ്പോ പൂർത്തിയായി. ഫണ്ട് ചിലവഴിക്കുന്നതിലും പ്രോജക്ടുകൾ നടപ്പാക്കുന്നതിലും സംസ്ഥാനത്തെ പഞ്ചായത്തുകളിൽ പിന്നിലാണ് 20-20 അടക്കി വാഴുന്ന കിഴക്കമ്പലത്തിന് സ്ഥാനം. കമ്പനിക്കകത്തെ സ്ഥിതി പിന്നെ പറയാതിരിക്കുകയാണ് ഭേദം.