S.R.Praveen

The Manorama- Dileep whitewash collection

കേരളത്തിന്റെ ചരിത്രത്തിൽ ഒരു കുറ്റാരോപിതനെ വെള്ള പൂശാൻ വേണ്ടി മറ്റൊരു മാധ്യമ സ്ഥാപനവും ഇത്രയധികം പണി എടുത്തിട്ടുണ്ടാവില്ല. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് അയാൾക്ക് സ്വയം ഡിഫെൻഡ് ചെയ്യാൻ സെറ്റ് ചെയ്തെടുത്ത അഭിമുഖം മുതൽ പിന്നീടിങ്ങോട്ട് ഓരോ വർഷവും നൂറു കണക്കിന് വാർത്തകൾ ആണ് മനോരമ അയാൾക്ക് വേണ്ടി പടച്ചു വിട്ടിട്ടുള്ളത്. ഈ സ്ക്രീന്ഷോട്ടുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ദിലീപ് "വാർത്തകൾ" മാത്രം. ദിലീപിനെ സ്നേഹ സമ്പന്നൻ ആയ ഒരു ഉത്തമ കുടുംബനാഥൻ ആയി ചിത്രീകരിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ റിപ്പോര്ടുകൾക്കെല്ലാം ഉള്ളത്. അയാൾ അമ്പലത്തിൽ പോയതും കല്യാണത്തിന് പോയതും ഒക്കെ ആയി കുറെ എണ്ണം. എല്ലാത്തിലും അയാളുടെ ചിരിക്കുന്ന കുടുംബസമേത കളർ പടം ഇടാനും ശ്രദ്ധിച്ചിട്ടുണ്ട്. ഇടത് നേതാക്കളുടെ ദേഷ്യ ഭാവത്തിലുള്ള പടം തന്നെ വാർത്തകളിൽ കൊടുക്കാൻ മനോരമ കാണിക്കാറുള്ള അതേ സാമൂഹ്യ പ്രതിബദ്ധത.....ദിലീപിനെതിരെ ഈ ഇടക്ക് വന്ന വളരെ ഗൗരവമുള്ള ആരോപങ്ങൾക്ക് ശേഷം ഇത്തരം "വാർത്തകളുടെ" എണ്ണം കൂടിയിട്ടുണ്ട്.

ഇതിനൊക്കെ എന്ത് ചിലവ് വരുമോ എന്തോ.

****

All the whitewash work that manorama has done in the past one year for actor Dileep, accused in a case involving the kidnap and sexual assault of an actor.

സദാചാര ഗുണ്ടായെ പ്രസ് ക്ലബ് പ്രസിഡന്റ് ആക്കിയ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർ

ഇന്നത്തെ പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പിലൂടെ തിരുവനന്തപുരത്തെ മാധ്യമ സമൂഹം വളരെ നല്ലൊരു സന്ദേശം തന്നെയാണ് നൽകുന്നത്. തങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ച ഒരുത്തനെ വീണ്ടും വോട്ട് ചെയ്ത് പ്രസിഡന്റ് ആക്കിയിട്ടുണ്ട്. ഇനിയും സ്ത്രീപക്ഷ മാധ്യമ പ്രവർത്തനം എന്നൊക്കെ വലിയ ഡയലോഗ് അടിക്കണം…. തോറ്റവരുടെ കൂടെ മാത്രം. ഇതേ സമയം എറണാകുളം പ്രസ് ക്ലബിൽ മോൻസൻ മാവുങ്കലിന്റെ കയ്യിൽ നിന്ന് സ്പോണ്സർഷിപ്പ് വാങ്ങി അതിൽ നിന്നും കൈയിട്ട് വാരിയതുമായി ബന്ധപ്പെട്ട് ഇന്ന് ചിലർക്ക് ഭരണസമിതിയിൽ നിന്ന് പുറത്തു പോകേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരാൾ കഴിഞ്ഞ വർഷം കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചട്ടുകമായി അവർ കൊടുക്കുന്ന “സ്വർണക്കടത്ത് എസ്ക്ലൂസിവുകൾ” വെച്ച് ഇല്ലാ കഥകൾ പാടി നടക്കുന്നതിൽ വിരുതൻ ആയിരുന്നു. സിനിമായിലൊക്കെ അഭിനയിച്ചിട്ടുണ്ട് ..റിപ്പോർട്ടറായി തന്നെ

ഇന്നത്തെ പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പിലൂടെ തിരുവനന്തപുരത്തെ മാധ്യമ സമൂഹം വളരെ നല്ലൊരു സന്ദേശം തന്നെയാണ് നൽകുന്നത്. തങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ച ഒരുത്തനെ വീണ്ടും വോട്ട് ചെയ്ത് പ്രസിഡന്റ് ആക്കിയിട്ടുണ്ട്. ഇനിയും സ്ത്രീപക്ഷ മാധ്യമ പ്രവർത്തനം എന്നൊക്കെ വലിയ ഡയലോഗ് അടിക്കണം….

തോറ്റവരുടെ കൂടെ മാത്രം.

ഇതേ സമയം എറണാകുളം പ്രസ് ക്ലബിൽ മോൻസൻ മാവുങ്കലിന്റെ കയ്യിൽ നിന്ന് സ്പോണ്സർഷിപ്പ് വാങ്ങി അതിൽ നിന്നും കൈയിട്ട് വാരിയതുമായി ബന്ധപ്പെട്ട് ഇന്ന് ചിലർക്ക് ഭരണസമിതിയിൽ നിന്ന് പുറത്തു പോകേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരാൾ കഴിഞ്ഞ വർഷം കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചട്ടുകമായി അവർ കൊടുക്കുന്ന “സ്വർണക്കടത്ത് എസ്ക്ലൂസിവുകൾ” വെച്ച് ഇല്ലാ കഥകൾ പാടി നടക്കുന്നതിൽ വിരുതൻ ആയിരുന്നു. സിനിമായിലൊക്കെ അഭിനയിച്ചിട്ടുണ്ട് ..റിപ്പോർട്ടറായി തന്നെ

More on moral goon Radhakrishnan here-

and here