ഇന്നത്തെ വലിയ കണ്ടുപിടിത്തങ്ങൾ

Kfon ഇൻ്റർനെറ്റ് വഴി നാട്ടുകാരുടെ ഡാറ്റ മൊത്തം ചോർത്തി കൊണ്ട് പോവും എന്ന് സ്വർണ കടത്ത് പ്രതി. അവരുടെ ബോറൻ ഇംഗ്ലീഷിൽ പറഞാൽ "All details can be trapped. We are exposed. It's over... Where is Kerala going" ഇത് കേട്ട് മറുനാടൻ കൊലയാളി എഡിറ്റർ സ്കറിയ "ശരിയാണ്. പ്രൈവറ്റ് കമ്പനി ആവുമ്പോ അങ്ങനെ കൊണ്ട് പോവാൻ പറ്റില്ല. They are under control. ഇവിടെ ആവുമ്പോ സർക്കാർ ആണ്".... *** ഈ ബുദ്ധിയും വെച്ച് നടക്കുന്ന ഇവർ ദിവസവും വായിൽ തോന്നിയത് പറയുന്നതാണല്ലോ നാട്ടിലെ മാധ്യമങ്ങളുടെ ഒരേ ഒരു ചർച്ചാ വിഷയം. പിന്നെ, ഇങ്ങനെ വളരെ ബുദ്ധിപരമായി മണ്ടത്തരം പറയുന്ന ഒരു എഡിറ്റർ നടത്തുന്ന ഒരു ഓൺലൈൻ മഞ്ഞ പത്രം ആണല്ലോ ഇവിടെ നാട്ടുകാർ ഏറ്റവും കൂടുതൽ കാണുന്നത് എന്നോർക്കുമ്പോൾ നല്ല സമാധാനം...ഇത്രയും നാൾ ഇൻ്റർനെറ്റ് ഉപയോഗിച്ചപ്പോൾ ചോർന്ന് പോയ ഡാറ്റ ഓർത്ത് ഒരു സമാധാനവും ഇല്ല. പിന്നെ എയർടെൽ പോലെ പ്രൈവറ്റ് കമ്പനികൾ ചോർത്തില്ല എന്നോർത്ത് സമാധാനിക്കാം